മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എംഎല്‍എ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വയം നിരീക്ഷണത്തിലായിരുന്നു. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എംഎല്‍എ അറിയിച്ചു.

കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതോടെ സെപ്തംബര്‍ 28നാണ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കൊവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനാല്‍ മുല്ലപ്പള്ളി രാമചന്ദ്രനും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. കെപിസിസി ഓഫീസിലെ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിരീക്ഷണത്തില്‍ പോയത്.

Exit mobile version