സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അനുമതിയില്ലാതെ രക്ഷാബന്ധന്‍ ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കില്ല; മെഡിക്കല്‍ ഡയറക്ടര്‍

കൊല്ലം: രക്ഷാബന്ധന്‍ ചടങ്ങുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍. ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ മേലധികാരികളുടെയും സര്‍ക്കാരിന്റെയും അനുമതി വാങ്ങണം. നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ഡിഎംഇ യുടെ ഉത്തരവില്‍ പറയുന്നു.

അതേസമയം ഉത്തരവിന് എതിരെ ബിജെപി രംഗത്ത് വന്നു. രക്ഷാബന്ധന്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജനാധിപത്യ മര്യാദകള്‍ ലംഘിക്കുന്നതാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെന്ന് എബിവിപിയും ആവശ്യപ്പെട്ടു.

Exit mobile version