കേരളത്തിന്റെ നിര്‍ദേശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പച്ചക്കൊടി; കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള കേരളത്തിന്റെ നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് വൈകാതെ നടക്കാനിരിക്കുന്നതിനാല്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേരളത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് അഭ്യര്‍ഥിച്ചിരുന്നു.

എല്ലാവരും പ്രതീക്ഷിച്ച തീരുമാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രതികരിച്ചു. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒരുമിച്ചുനിന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്ന് മീണ പ്രതികരിച്ചു. കേരളത്തിന് പുറമേ തമിഴ്‌നാട്, ആസാം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version