സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; വിജയ് പി നായരുടെ ചാനല്‍ ഉള്‍പ്പടെ യുട്യൂബ് നീക്കം ചെയ്തു

കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ച് നിരന്തരം വീഡിയോ ഇട്ട വിജയ് പി നായരുടെ ചാനല്‍ ഉള്‍പ്പടെ യുട്യൂബ് നീക്കം ചെയ്തു. അശ്ലീല പരാമര്‍ശങ്ങളോടെയും മറ്റുമാണ് വിജയ് പി നായര്‍ വീഡിയോ പങ്കുവെച്ചുകൊണ്ടരുന്നത്. വീഡിയോ സോഷ്യല്‍മീഡിയയിലൂടെയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. പോലീസിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് പോലീസിന്റെ നടപടി.

കേസില്‍ വിജയ് പി നായരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതിനു പിന്നാലെ കല്ലിയൂരിലെ വീട്ടില്‍ നിന്നാണു ഇയാളെ കസ്റ്റഡിയിലെടുത്തത്. വീഡിയോ നിറഞ്ഞതോടെ ഡബ്ലിങ് ആര്‍ട്ടിസ്റ്റും ഫെമിനിസ്റ്റും കൂടിയായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ വിജയ് പി നായരെ കൈയ്യറ്റം ചെയ്തിരുന്നു. വിജയ് താമസിക്കുന്ന സ്ഥലത്തെത്തിയാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും വിജയിയെ പെരുമാറിയത്.

അശ്ലീല വീഡിയോ പങ്കുവെച്ചതിന് ഇയാളെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലും നിറഞ്ഞുകഴിഞ്ഞു. പലരും യോജിക്കുന്ന അഭിപ്രായം പങ്കുവെച്ചിരുന്നുവെങ്കിലും സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പരാതി നല്‍കിയിട്ടും യാതൊരു നടപടിയും കാണാത്തതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ കൈയ്യേറ്റം ചെയ്തതെന്നും സംഭവത്തിന് ശേഷം ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു.

Exit mobile version