റോഷി അഗസ്റ്റിന്‍ എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇടുക്കി: റോഷി അഗസ്റ്റിന്‍ എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എംഎല്‍എയ്ക്ക് കൊവിഡ് പോസിറ്റീവ് ആയതോടെ എംഎല്‍എയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിലവില്‍ എംഎല്‍എ ഒരാഴ്ചയായി തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രിയുമായി ബന്ധപ്പെടണമെന്നും എംഎല്‍എ അറിയിച്ചു.

വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തേ രോഗം സ്ഥിരീകരിച്ച ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ സമ്പര്‍ക്കത്തില്‍ നിന്നാണ് എംഎല്‍എയ്ക്കും പഞ്ചായത്ത് പ്രസിഡന്റിനും കൊവിഡ് ബാധിച്ചത്.

Exit mobile version