വടകര ചെക്യാട് ബിഎസ്എഫ് ക്യാംപില്‍ കൊവിഡ് വ്യാപനം; 500 ടെസ്റ്റ് നടത്തിയതില്‍ 200ഓളം ജവാന്മാര്‍ക്ക് വൈറസ് ബാധ

കോഴിക്കോട്: വടകര ചെക്യാട് ബിഎസ്എഫ് ക്യാംപില്‍ 206 ജവാന്മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 15 പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. ബാക്കി ആര്‍ക്കും തന്നെ ലക്ഷണങ്ങളില്ല. 500 പേര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്. ഇതിലാണ് 200ഓളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

തൊള്ളായിരത്തോളം ജവാന്മാരും കുടുംബാംഗങ്ങളും അടക്കം ആയിരത്തോളം ആളുകളാണ് ക്യാംപിലുള്ളത്. ബാക്കി ആളുകള്‍ക്ക് ഞായറാഴ്ച ടെസ്റ്റ് നടത്തും. ക്യാംപ് മെഡിക്കല്‍ ഓഫീസര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരെ ആശുപത്രിയിലേക്ക് മാറ്റില്ല. ക്യാംപ് കൊവിഡ് എഫ്എല്‍റ്റിസി ആക്കി മാറ്റാനാണ് നിര്‍ദേശം. പ്രത്യേക മേല്‍നോട്ടത്തിനായി ആരോഗ്യവകുപ്പ് ഡോക്ടറെ നിയമിക്കുകയും ചെയ്യും.

Exit mobile version