നാഴികയ്ക്ക് നാല്‍പതുവട്ടം നിലപാട് മാറ്റുന്നയാളാണ് വെള്ളാപ്പള്ളി! വനിതാ മതിലിന്റെ തലപ്പത്ത് നടേശനെ വച്ചതോടെ അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു; വിഎം സുധീരന്‍

കൊച്ചി: വനിതാ മതിലിന്റെ തലപ്പത്ത് വെള്ളാപ്പള്ളി നടേശന്‍ വന്നതോടെ വനിതാ മതിലിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് വിഎം സുധീരന്‍. നാഴികയ്ക്ക് നാല്‍പതുവട്ടം നിലപാട് മാറ്റുന്നയാളാണ് വെള്ളാപ്പള്ളിയെന്നും വിഎം സുധീരന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നടപടി ഉണ്ടാകാതിരിക്കാനാണ് മകനെ ബിജെപിക്കൊപ്പം നിര്‍ത്തുന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നടപടി ഉണ്ടാകാതിരിക്കാനാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്നതെന്നും വിഎം സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version