സെക്രട്ടേറിയറ്റ് തീപിടുത്തം; വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടുത്തം സംബന്ധിച്ച് വ്യാജവാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങി സര്‍ക്കാര്‍. മാനനഷ്ടക്കേസ് നല്‍കാന്‍ നീക്കം തീപിടുത്തം ആസൂത്രിതമാണെന്ന വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങാനാണ് സര്‍ക്കാര്‍ നീക്കം. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം അട്ടിമറിയല്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നും സ്ഥിരീകരിച്ച് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് സര്‍ക്കാര്‍ നിയമ നടപടക്കൊരുങ്ങുന്നത്.

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടുത്തത്തെ അട്ടിമറിയായിട്ടും, ആസുത്രിതമാണെന്നും ചിത്രീകരിച്ച് ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി തീയിട്ടു, സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തി നശിച്ചെന്ന തരത്തിലും വാര്‍ത്തകളും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക് എതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Exit mobile version