ആരോഗ്യപ്രവര്‍ത്തകരുടെ ഇടയില്‍ രോഗ വ്യാപനം വര്‍ധിക്കുന്നു; ഇന്ന് 102 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്,ആശങ്ക

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നു.ഇന്ന് 102 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.തിരുവനന്തപുരം 27,കണ്ണൂര്‍ 22,മലപ്പുറം 9, കൊല്ലം തൃശൂര്‍,കാസര്‍ഗോഡ് 8 വീതം,പത്തനംതിട്ട 7,കോഴിക്കോട് 6,എറണാകുളം 5,ആലപ്പുഴ, പാലക്കാട് 1 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 3 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്നലെ 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.ഒരോ ദിവസവും കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം ഉയരുകയാണ്.ആരോഗ്യപ്രവര്‍ത്തകരുടെ ഇടയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.അതേസമയം സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 4000 കടന്നു.ഇന്ന് 4167 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.

12 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 501 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2744 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 35,724 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 90,089 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,16,262 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Exit mobile version