പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

തൃശ്ശൂര്‍: എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ട്വിറ്ററിലൂടെയാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

‘നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍. സന്തോഷവും ആരോഗ്യവും നിറഞ്ഞ അനേകവര്‍ഷങ്ങള്‍ അദ്ദേഹത്തിന് ആശംസിക്കുന്നു’ എന്നാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം മോഡിയുടെ സപ്തതി ആഘോഷവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ 14 മുതല്‍ സേവാ സപ്താഹം എന്ന പേരില്‍ രാജ്യമൊട്ടാകെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

Exit mobile version