‘ഈ പ്രതിസന്ധി ഘട്ടത്തിലെ അങ്ങയുടെ നേതൃത്വത്തിനും രാജ്യസേവനത്തിനും നന്ദി’; മോഡിക്ക് പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപി

തൃശ്ശൂര്‍: എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. മോഡിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

‘നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിജിക്ക് പിറന്നാള്‍ ആശംസകള്‍! ഈ പ്രതിസന്ധി ഘട്ടത്തിലെ അങ്ങയുടെ നേതൃത്വത്തിനും രാജ്യസേവനത്തിനും നന്ദി അറിയിച്ചുകൊള്ളട്ടെ. അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നു’ എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം മോഡിയുടെ സപ്തതി ആഘോഷവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ 14 മുതല്‍ സേവാ സപ്താഹം എന്ന പേരില്‍ രാജ്യമൊട്ടാകെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

Exit mobile version