“രാജി വയ്‌ക്കേണ്ടത് ജലീല്‍ അല്ല, വി മുരളീധരന്‍; അത് പറയാനുള്ള ധൈര്യം കോണ്‍ഗ്രസ്സിനും ലീഗിനുമില്ല: വിമര്‍ശിച്ച് എഎ റഹീം

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ രാജി വെയ്‌ക്കേണ്ടത് കെടി ജലീല്‍ അല്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരനാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.അത് പറയാനുള്ള ധൈര്യം കോണ്‍ഗ്രസ്സിനും ലീഗിനുമില്ലെന്നും എഎ റഹീം പറഞ്ഞു. ഇരുപത്തി ഒന്ന് തവണ നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണം കടത്തി. കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുടെ സഹായത്തോടെയാണ് ഇത് നടന്നത്. തീവ്രവാദത്തിനായിട്ടാണ് കള്ളക്കടത്ത് നടത്തിയതെന്നും റഹീം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഹീം ഇക്കാര്യം പറഞ്ഞത്

ഫേസ്ബുക്ക് പോസ്റ്റ്:

രാജി വയ്‌ക്കേണ്ടത് കെ ടി ജലീല്‍ അല്ല, വി മുരളീധരനാണ്. അത് പറയാനുള്ള ധൈര്യം കോണ്‍ഗ്രസ്സിനും ലീഗിനുമില്ല. ഇരുപത്തി ഒന്ന് തവണ നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണം കടത്തി.കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുടെ സഹായത്തോടെയാണ് ഇത് നടന്നത്. കള്ളക്കടത്ത് നടത്തിയത് തീവ്രവാദത്തിനായി .

അതായത്, സ്വര്‍ണ്ണക്കടത്തിന്റെ ഒരു വശത്ത് കേന്ദ്ര ഏജന്‍സികളും, മറുവശത്ത് ലീഗിനും കോണ്‍ഗ്രസ്സിനും ഏറെ വേണ്ടപ്പെട്ട തീവ്രവാദ സംഘടനകളും ആണ്. അത് കൊണ്ടാണ്,വി മുരളീധരനെതിരെ ഒരു വാക്ക് പോലും ലീഗും കോണ്‍ഗ്രസ്സും മിണ്ടാത്തത്.

ഒരു തെറ്റും ചെയ്യാത്ത കെ ടി ജലീലിനെതിരെ നടക്കുന്നത് സമരമല്ല, ആര്‍എസ്എസ് ആസൂത്രണം ചെയ്ത കലാപമാണ്. സംസ്ഥാനത്ത് കലാപം അഴിച്ചു വിടാനും ക്രമസമാധാനം തകര്‍ക്കുന്നതിനും ബിജെപി ആവിഷ്‌കരിച്ച ഗൂഢ പദ്ധതിയില്‍ കോണ്‍ഗ്രസ്സും ലീഗും ഭാഗമാവുകയാണ്.

മന്ത്രിയെ വാഹനം ഇടിപ്പിച്ചു അപായപ്പെടുത്താന്‍ വരെ ശ്രമം നടന്നു.ഒരു അടിസ്ഥാനവുമല്ലാതെ ആരോപണവും, കലാപവുമാണ് സംസ്ഥാനത്ത് നടക്കുന്നത്. വി മുരളീധരനെതിരായ പ്രതിഷേധം ഡിവൈഎഫ്‌ഐ ശക്തമാക്കും. നിരപരാധിയായ മന്ത്രി കെ ടി ജലീലിനെ അക്രമ സമരം നടത്തി ഇറക്കി വിടാമെന്ന് കോലീബി അക്രമി സംഘം കരുതണ്ട.അധികാരത്തിനായി നടത്തുന്നതാണ് കോലീബി മുന്നണിയുടെ രാഷ്ട്രീയ നാടകങ്ങള്‍ എന്ന് നാടിനറിയാം. ജനം നിങ്ങള്‍ക്കെതിരെ വിധിയെഴുതും.

Exit mobile version