ബിജെപി നേതാവ് പികെ കൃഷ്ണദാസിന് കൊവിഡ്; പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തിരുത്തവര്‍ ക്വാറന്റൈനില്‍ പോകണമെന്ന് കൃഷ്ണദാസ്

കോട്ടയം: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന് കൊവിഡ് സ്ഥിരീകരിച്ചു. തലശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൃഷ്ണദാസ് തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

താനുമായി സമ്പര്‍ക്കമുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കൃഷ്ണ ദാസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലും ബിജെപി പ്രതിഷേധ പരിപാടികളിലും കൃഷ്ണദാസ് പങ്കെടുത്തിരുന്നു.

Exit mobile version