ടിപി സെന്‍കുമാര്‍ വിഷം കഴിച്ചു, ഉടന്‍ വരണമെന്ന് ഫോണ്‍സന്ദേശം; തൃശ്ശൂര്‍ പോലീസ് പരക്കം പാഞ്ഞത് മണിക്കൂറുകള്‍, വ്യാജ സന്ദേശം കൈമാറിയത് മുന്‍ അധ്യാപിക

തൃശ്ശൂര്‍: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ വിഷം കഴിച്ചുവെന്ന് ഫോണ്‍വിളി എത്തിയതിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ പോലീസ് വട്ടം കറങ്ങിയത് മണിക്കൂറുകള്‍. തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഇത്തരത്തില്‍ സന്ദേശമെത്തിയത്.’മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നു. ഉടനെ വരണം, രക്ഷിക്കണം എന്നായിരുന്നു ലാന്‍ഡ് ഫോണില്‍ വിളിച്ച ഒരു സ്ത്രീ കൈമാറിയ സന്ദേശം.

ഇതനുസരിച്ച്, ഉദ്യോഗസ്ഥര്‍ ഈ വിവരം തൃശൂര്‍ കണ്‍ട്രോള്‍ റൂമിന് കൈമാറി. കാനാട്ടുകര മേഖലയിലെ ഫ്ളാറ്റിലാണ് ടിപി സെന്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു സന്ദേശത്തിലെ സൂചന. വെസ്റ്റ് പോലീസ് കാനാട്ടുകരിയലെ ഫ്ളാറ്റുകളിലേക്ക് കുതിച്ചു. വിവിധ ഫ്ളാറ്റുകളിലെ താമസക്കാരെ വിളിച്ചുണര്‍ത്തി വിവരങ്ങള്‍ തിരക്കി. എന്നാല്‍ അത്തരമൊരു സംഭവമുള്ളതായി പോലീസിന് കണ്ടെത്താനായില്ല.

തുടര്‍ന്ന് വ്യാജ സന്ദേശമാണെന്ന് കണ്ടെത്തുകയും, വിളച്ച നമ്പര്‍ പിന്തുടരുകയും ചെയ്തു. കാനാട്ടുകരയിലെ ഒരു ഫ്ളാറ്റില്‍ താമസിച്ചിരുന്ന പ്രായമുള്ള സ്ത്രീയാണ് വിളിച്ചതെന്ന് കണ്ടെത്തി. ഇവര്‍ക്കെതിരെ വ്യാജസന്ദേശത്തിന്റെ പേരില്‍ കേസെടുത്തു. മുന്‍ ആധ്യാപികയായ ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version