ശബരിമല; കുട്ടികളെ പ്രതിഷേധങ്ങളില്‍ കവചമായി ഉപയോഗിച്ചു, സമരത്തിന് ഇറക്കിയത് രക്ഷിതാക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നടപടിവേണം; ബാലാവകാശ കമ്മീഷന്‍

നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധം നടത്തിയതിന് രക്ഷിതാവിനൊപ്പം കുട്ടിയേയും അറസ്റ്റ് ചെയ്തുവെന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ബാലാവകാശ കമ്മീഷന്‍ പറഞ്ഞു

പമ്പ: ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചെന്ന് ബാലാവകാശ കമ്മീഷന്‍. ഈ വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഡിജിപിയോട് ബാലാവകാശ കമ്മീഷന്‍ പറഞ്ഞു.

അന്വേഷണത്തില്‍ രക്ഷിതാക്കളാണ് കുട്ടികളെ സമരത്തിനിറക്കിയതെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ബാലവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി സുരേഷ് ആവശ്യപ്പെട്ടു.

എന്നാല്‍ നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധം നടത്തിയതിന് രക്ഷിതാവിനൊപ്പം കുട്ടിയേയും അറസ്റ്റ് ചെയ്തുവെന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികളെടുക്കേണ്ടത് പൊലീസാണെന്നും ബാലാവകാശ കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version