സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ സെപ്തംബര്‍ 14 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടഞ്ഞു കിടന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ സെപ്തംബര്‍ 14 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഡ്രൈവിങ് സ്‌കൂള്‍ പ്രവര്‍ത്തിക്കാവൂ. ഒരു വാഹനത്തില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളൂ. ഒരുസമയം ഒരാളെ മാത്രമേ ഡ്രൈവിങ് പരിശീലിപ്പിക്കാവൂ. ഒരാളെ പരിശീലിപ്പിച്ച ശേഷം അടുത്ത വ്യക്തി കയറുന്നതിന് മുമ്പ് വാഹനം അണുവിമുക്തമാക്കണമെന്നും മന്ത്രി പറഞ്ഞു

തിങ്കളാഴ്ചക്കുള്ളില്‍ വാഹനങ്ങളും സ്ഥാപനങ്ങളും അണുമുക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കുന്നതോടെ അപേക്ഷ കിട്ടുന്നതിനനുസരിച്ച് ലൈസന്‍സ് നല്‍കി തുടങ്ങും എന്നും അദ്ദേഹം അറിയിച്ചു.

Exit mobile version