മൊഴികളില്‍ വൈരുദ്ധ്യം, ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് നുണപരിശോധന; അനുമതി തേടി സിബിഐ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നുണപരിശോധനയ്ക്ക് അനുമതി തേടി സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയിലാണ് നുണപരിശോധനയ്ക്ക് അനുമതി തേടിയുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഡ്രൈവറായ അര്‍ജുനും പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, സോബി ജോര്‍ജ് എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ഇവരുടെ മൊഴികള്‍ നേരത്തെ സിബിഐ രേഖപ്പെടുത്തിയിരുന്നു. അതേസമയം, മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനിലാണ് നുണപരിശോധനയ്ക്ക് അനുമതി തേടിയിരിക്കുന്നത്. അപകട ദിവസം അര്‍ജുനാണ് വാഹനമോടിച്ചതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയടക്കം ഒട്ടേറെപ്പേരുടെ മൊഴി. എന്നാല്‍ അര്‍ജുന്‍ പറയുന്നത് ബാലഭാസ്‌കറാണെന്നാണ്.

അപകടത്തിന് മുന്‍പ് തന്നെ വാഹനം അടിച്ചുതകര്‍ത്തിരുന്നുവെന്നാണ് സോബി പറയുന്നത്. എന്നാല്‍ മറ്റ് സാക്ഷികളോ സാഹചര്യത്തെളിവുകളോ ഇത് ശരിവയ്ക്കുന്നില്ല. ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയവരാണ് പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും. ഇത്തരത്തില്‍ മൊഴികളില്‍ വ്യക്തത തേടാനാണ് നുണപരിശോധന നടത്തുന്നത്.

Exit mobile version