ഇന്‍ഡിഗോ എയര്‍ലൈന്‍സ് സെപ്റ്റംബര്‍ 11 മുതല്‍ കണ്ണൂര്‍-മുംബൈ സര്‍വീസുകള്‍ ആരംഭിക്കും

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് ഈ മാസം പതിനൊന്ന് മുതല്‍
ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വീസുകള്‍. രാത്രി 7.55-ന് മുംബൈയില്‍നിന്ന് പുറപ്പെട്ട് 10.05-ന് കണ്ണൂരില്‍ എത്തിച്ചേരും. തിരിച്ച് 10.40-ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം 12.40-ന് മുംബൈയില്‍ എത്തിച്ചേരും.

ഇതിനു പുറമെ ലോക്ഡൗണിനെ തുടര്‍ന്ന് ഗോ എയര്‍ നിര്‍ത്തിവെച്ച കണ്ണൂര്‍-മുംബൈ സര്‍വീസ് 21 മുതല്‍ പുനഃരാരംഭിക്കുന്നുണ്ട്. ദിവസവും രാത്രി 12.30-ന് മുംബൈയില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ രണ്ടിന് കണ്ണൂരിലെത്തി ചേരുന്ന വിധമാണ് സര്‍വീസ്. തിരിച്ച് മൂന്നിന് മുംബൈയിലേക്ക് സര്‍വീസ് നടത്തും.

അതേസമയം ഇന്‍ഡിഗോ കണ്ണൂര്‍-ചെന്നൈ സെക്ടറിലുള്ള സര്‍വീസ് സെപ്റ്റംബര്‍ ഒന്നുമുതല്‍ പുനഃരാരംഭിച്ചിട്ടുണ്ട്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസുകള്‍. ചെന്നൈയില്‍നിന്ന് വൈകുന്നേരം 6.25-ന് പുറപ്പെടുന്ന വിമാനം രാത്രി 8.10-ന് കണ്ണൂരില്‍ എത്തിച്ചേരും. രാത്രി 8.40-ന് തിരിച്ച് മുംബൈയിലേക്ക് പോകും.

Exit mobile version