തലശ്ശേരിയില്‍ നിന്ന് മത്സ്യ ബന്ധനത്തിനായി കടലില്‍ പോയ മത്സ്യതൊഴിലാളിയെ കടലില്‍ കാണാതായി; തിരച്ചില്‍ പുരോഗമിക്കുന്നു

കണ്ണൂര്‍: തലശ്ശേരിയില്‍ നിന്ന് മത്സ്യ ബന്ധനത്തിനായി കടലില്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി. കൊല്ലം പയറ്റുവിള സ്വദേശി വി.സുരേഷ് കുമാറിനെ (55)യാണ് കാണാതായത്.സെപ്റ്റംബര്‍ ഒന്നിനാണ് മൂന്ന് പേര്‍ക്ക് ഒപ്പം സുരേഷ് കടലില്‍ പോയത്.

കാര്‍ത്തിക്,തിരുവനന്തപുരം സ്വദേശി ബാബു, ഡിക്രൂസ്,എന്നിവര്‍ക്കൊപ്പമാണ് സുരേഷ് കുമാര്‍ കടലില്‍ പോയത്. രാത്രി പത്ത് മണിയോടെ കടലില്‍ വലയിട്ട് എല്ലാവരും ബോട്ടില്‍ കിടന്നുറങ്ങി.പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോള്‍ സുരേഷ് കുമാറിനെ കാണാതാവുകയായിരുന്നു. സുരേഷിന്റെ കൂടെയുണ്ടായിരുന്ന റോയ് ബാബു ഡിക്രൂസിന്റെ പരാതിയില്‍ തീരദേശ പോലീസ് കേസെടുത്തു.

കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നീ സേനകളുടെ സഹായത്തോടെ കോസ്റ്റല്‍ പോലീസ് തിരച്ചില്‍ തുടങ്ങി.

Exit mobile version