ഓണത്തിന് മലയാളികള്‍ക്ക് ലാത്വിയയില്‍ നിന്നൊരു ഓണാശംസ; പൂക്കളമിട്ട് ഇലിസി

ഇത്തവണത്തെ ഓണത്തിന് മലയാള മണ്ണിന് ആശംസ നേര്‍ന്ന് ഇലിസി. ലാത്വിയയില്‍ ഇരുന്ന് പൂക്കളമിട്ടാണ് ഇലിസി ഓണാശംസകള്‍ നേര്‍ന്നത്. ഇലിസിയെ കേരളത്തിന് സുപരിചിതമാണ്. ഇലിസിയുടെ സഹോദരിയുടെ ജീവന്‍ കോവളത്താണ് പൊലിഞ്ഞത്.

സഹോദരിയെ കാണാതായതോടെ ഇലിസ് സൂചനകള്‍ തേടി കേരളമാകെ അലഞ്ഞിരുന്നു. മലയാളി മാധ്യമ പ്രവര്‍ത്തകരോട് നിരന്തരം ബന്ധപ്പെടുകയും പോലീസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുമായി നിരന്തരം ഇടപഴകുകയും ചെയ്തിരുന്നു. ഒരു മാസത്തിനു ശേഷമാണ് കോവളത്തിന് അടുത്തുള്ളൊരു കണ്ടല്‍ കാട്ടിനുള്ളില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായ വിധം ഇലിസിന്റെ സഹോദരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം തിരിച്ചറിഞ്ഞത് ഇലിസ് തന്നെയായിരുന്നു ആയിരുന്നു. വാര്‍ത്തകളും തെരച്ചിലുകളും അലച്ചിലുകളും ഒക്കെയായി കേരളത്തില്‍ കഴിഞ്ഞ ഇലിസ് പിന്നീട് സ്വദേശത്തേക്ക് മടങ്ങി പോവുകയായിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍, കുടുംബാംഗങ്ങള്‍ക്കൊപ്പം പൂക്കളമിട്ട് അവര്‍ കേരളത്തിന് ഓണാശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.

Exit mobile version