‘കൊച്ചി വീണ്ടും മെട്രോയാകുന്നു’ കൊച്ചി മെട്രോ സര്‍വീസ് പുനഃരാരംഭിക്കും

കൊച്ചി: അണ്‍ലോക്ക് നാലിന്റെ ഭാഗമായി കൊച്ചി മെട്രോ സര്‍വീസ് പുനഃരാരംഭിക്കുന്നു. കെഎംആര്‍എല്‍ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സെപ്റ്റംബര്‍ ഏഴു മുതല്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ടു മണിവരെ ഇരുപത് മിനിറ്റ് ഇടവേളയിലാണ് മെട്രോ സര്‍വീസ് നടത്തുക.

സാമൂഹിക ആകലം പാലിച്ച് യാത്രക്കാര്‍ക്ക് ഇരിക്കുന്നതിനുള്ള സ്ഥലങ്ങള്‍ മെട്രോയ്ക്ക് അകത്ത് രേഖപ്പെടുത്തിയതായി കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. ആലുവയില്‍നിന്നും തൈക്കുടത്തുനിന്നുമുള്ള അവസാന ട്രിപ്പ് രാത്രി എട്ടു മണിക്ക് പുറപ്പെടും. ഓരോ സ്റ്റേഷനിലും ഇരുപത് സെക്കന്‍ഡ് വീതം നിര്‍ത്തിയിട്ട്, വായുസഞ്ചാരം ഉറപ്പാക്കിയാകും സര്‍വീസ് നടത്തുകയെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.

Exit mobile version