കൊല്ലത്ത് കൊവിഡ് ചികിത്സയിലിരിക്കെ പശ്ചിമ ബംഗാള്‍ സ്വദേശി മരിച്ചു; സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് നാല് മരണം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്.

കോഴിക്കോട് തളിക്കുളങ്ങര സ്വദേശിയ ആലിക്കോയയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച ഒരാള്‍. 66 വയസായിരുന്നു. ഇദ്ദേഹത്തിന് ഹൃദയ-വൃക്ക സംബന്ധമായ രോഗങ്ങളുണ്ടായിരുന്നു. കോഴിക്കോട് മെഡി.കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം കോഡൂര്‍ സ്വദേശി ആലിക്കോയയാണ് മരണപ്പെട്ട രണ്ടാമന്‍. 65 വയസുള്ള ഇദ്ദേഹം നേരത്തെ തന്നെ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു.

കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന പശ്ചിമബംഗാള്‍ സ്വദേശി സനാദന്‍ ദാസാണ് കൊല്ലത്ത് മരിച്ചത്. കടുത്ത ന്യുമോണിയയും പ്രമേഹവും ഉണ്ടായിരുന്നു. 49 വയസായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം രണ്ടത്താണി സ്വദേശി മൂസയാണ് മലപ്പുറത്ത് മരിച്ചത്. 72 വയസായിരുന്നു.

Exit mobile version