രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം; എംവി ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേയ്ക്ക്

തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ് കുമാറാണ് രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ശ്രേയാംസ് കുമാര്‍ 41-ന് എതിരെ 88 വോട്ടുകള്‍ക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. എംപി വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നിയമസഭാ മന്ദിരത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത്.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ലാല്‍വര്‍ഗീസ് കല്‍പ്പകവാടിയായിരുന്നു യുഡിഎഫിന്റെ സ്ഥാനാര്‍ഥി. ഒരു വോട്ട് അസാധുവായി. കേരള കോണ്‍ഗ്രസ് എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. സിഎഫ് തോമസ് അനാരോഗ്യം മൂലം വോട്ട് ചെയ്തില്ല.

Exit mobile version