കണ്ണൂരില്‍ കൊവിഡ് രോഗിയായ പ്രതി വീണ്ടും തടവു ചാടി; രക്ഷപെടുന്നത് രണ്ടാം തവണ

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് രോഗിയായ പ്രതി വീണ്ടും തടവുചാടി. കാസര്‍ഗോഡ് കൂളിക്കുന്ന് സ്വദേശിയായ റംസാന്‍ സൈനുദ്ദീനാണ് തടവ് ചാടിയത്. അഞ്ചരക്കണ്ടി കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് ഇന്ന് രാവിലെയാണ് റംസാന്‍ തടവ് ചാടിയത്.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.അന്തര്‍സംസ്ഥാന വാഹനമോഷ്ടാക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.

നേരത്തെ കൊവിഡ് നിരീക്ഷണത്തിലായിരുന്നപ്പോഴും ഇയാള്‍ തടവ് ചാടിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായപ്പോഴാണ് തടവുപുള്ളിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Exit mobile version