ഇതോടെ നൈതികതയെ കുറിച്ച് വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ യോഗ്യതയില്ലാതായി…കുറ്റബോധമുണ്ട്…പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് ദീപാ നിശാന്ത്

കവി എസ് കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിത മോഷ്ടിച്ച് വികലമാക്കി മാഗസിനില്‍ പ്രസിദ്ധീകരിച്ചെന്നാണ് ദീപ നിശാന്തിനെതിരെയുളള ആരോപണം

തിരുവനന്തപുരം: യുവ കവി കലേഷിന്റെ കവിത മോഷണ വിവാദത്തില്‍ കലേഷിനോടു മാത്രമല്ല, പൊതു സമൂഹത്തോട് തന്നെ മാപ്പ് പറയുന്നുവെന്ന് അധ്യാപികയും സാഹിത്യകാരിയുമായ ദീപാ നിശാന്ത്.ഒരു പ്രമുഖ ചാനലിനോട് സംസാരിക്കവേയാണ് ദീപ നിശാന്ത് കവിതാ വിവാദത്തില്‍ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞിരിക്കുന്നത്.

‘ഇതോടെ നൈതികതയെ കുറിച്ച് വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ യോഗ്യതയില്ലാതായി. തനിക്ക് കുറ്റബോധമുണ്ട്. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നതിന്റെ പ്രിവിലേജ് വിവാദത്തിന് ശേഷം ഉണ്ടായിട്ടില്ല. സംഘപരിവാറിനേക്കാള്‍ വിമര്‍ശിച്ചത് ഇടതുപക്ഷമാണ്. ആ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നും’ ദീപ നിശാന്ത് പറഞ്ഞു.

കവി എസ് കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിത മോഷ്ടിച്ച് വികലമാക്കി മാഗസിനില്‍ പ്രസിദ്ധീകരിച്ചെന്നാണ് ദീപ നിശാന്തിനെതിരെയുളള ആരോപണം. 2011ലാണ് ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിത കലേഷ് എഴുതുന്നത്. എന്നാല്‍ ഇപ്പോള്‍ അധ്യാപികയായ ദീപയുടെ ചിത്രം സഹിതം എകെപിസിറ്റിഎ മാഗസിനില്‍ അച്ചടിച്ചു വന്നു.

Exit mobile version