കൊല്ലം വെള്ളിമണ്ണില്‍ വിവാഹത്തില്‍ പങ്കെടുത്ത 17 പേര്‍ക്കുകൂടി കൊവിഡ്

കൊല്ലം: കൊല്ലം വെള്ളിമണ്ണില്‍ വിവാഹത്തില്‍ പങ്കെടുത്ത 17 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവിടെ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് വെള്ളിമണ്‍ ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ചില്‍ ഓഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 11 ന് നടന്ന വിവാഹത്തിലും തലേന്ന് മൂന്ന് മണി മുതല്‍ നടന്ന സല്‍ക്കാരത്തിലും പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഇവരില്‍ നടത്തിയ പരിശോധനയിലാണ് 17 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ശക്തികുളങ്ങര ഹാര്‍ബറിലും ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് മുന്‍ കരുതലുകളുടെ ഭാഗമായി നീണ്ടകര ഹാര്‍ബര്‍ രണ്ടു ദിവസത്തേക്ക് അടച്ചു. ജില്ലാ ഉന്നതതല യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ജില്ലാ കളക്ടര്‍ ബി.അബ്ദുല്‍ നാസര്‍, പോലീസ് മേധാവികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

Exit mobile version