103കാരന്‍ പരീദിന്റെ മുന്‍പില്‍ ‘മുട്ടുമടക്കി’ കൊവിഡ്; രോഗമുക്തനായി ആശുപത്രി വിടുന്ന പരീദിനെ പൊന്നാടയണിച്ചും പൂക്കള്‍ നല്‍കിയും ജീവനക്കാര്‍, കേരളത്തിന് ഇത് അഭിമാന നിമിഷം

കളമശ്ശേരി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 103കാരന്‍ കൊവിഡ് മുക്തി നേടി. കേരളത്തിന് ഇത് അഭിമാന നിമിഷം കൂടിയാണ്. ആലുവ മാറമ്പള്ളി സ്വദേശി 103 കാരനായ പരീദാണ് വൈറസില്‍ നിന്നും രോഗമുക്തി നേടിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയാണ് പരീദിനെ സന്തോഷത്തോടെ വീട്ടിലേയ്ക്ക് മടക്കിയത്.

20ദിവസം കൊണ്ടാണ് പരീദ് വൈറസില്‍ നിന്ന് രോഗമുക്തി നേടിയത്. ജൂലൈ 28 ന് ശക്തമായ പനിയും ശരീര വേദനയും കാരണമാണ് ഇദ്ദേഹത്തെ കൊവിഡ് പരിശോധനക്ക് വിധേയനായത്. പിന്നാലെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഗുരുതര ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഉയര്‍ന്ന പ്രായം പരിഗണിച്ച് പ്രത്യേക മെഡിക്കല്‍ സംഘമാണ് പരീദിന് ചികിത്സ ഉറപ്പാക്കിയത്.

ദിവസേന കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം പരിദീന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി. പരീദിന്റെ ഭാര്യക്കും, മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരും രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിടുകയും ചെയ്തു.

Exit mobile version