വാഴകൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി; ഇടുക്കിയില്‍ ഒരാള്‍ അറസ്റ്റില്‍

ഇടുക്കി: ഇടുക്കിയില്‍ വാഴകൃഷിയുടെ മറവില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ ആള്‍ അറസ്റ്റില്‍. വട്ടവട മന്നാടി വീട്ടില്‍ തങ്കസ്വാമി (58)യാണ് അറസ്റ്റിലായത്. ദേവികുളം എസ്‌ഐ എന്‍എഫ് റോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ വാഴ കൃഷിയുടെ മറവില്‍ കഞ്ചാവ് വളര്‍ത്തുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.

എസ്‌ഐ എന്‍എഫ് റോയിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ദേവികുളം പോലീസ് സ്റ്റേഷനിലെ ഓഫീസര്‍മാരായ ഷൗക്കത്ത്, പ്രദീപ്, അലക്‌സ്, മുകേഷ്, അഖില്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Exit mobile version