നിലമ്പൂരില്‍ സിഐ അടക്കം ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

മലപ്പുറം: നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ സിഐ അടക്കം ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ അറസ്റ്റ് ചെയ്ത ഒരു പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുമായുള്ള സമ്പര്‍ക്കത്തിലാണ് രോഗം ബാധിച്ചത് എന്നാണ് കരുതുന്നത്.

മലപ്പുറം ജില്ലയില്‍ 221 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രോഗംബാധിച്ച 12 ആരോഗ്യ പ്രവര്ത്തകരുള്‍പ്പെടെ 26 പേരുടെ ഉറവിടം വ്യക്തമല്ല. 186 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.

അതേസമയം സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1351 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 10 പേരാണ് ഇന്ന് മരിച്ചത്. 1099 പേര്‍ രോഗമുക്തി നേടി.

Exit mobile version