പൂജപ്പുര ജയിലില്‍ രോഗവ്യാപനം വര്‍ധിക്കുന്നു; ഇന്ന് 63 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 164 ആയി

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ രോഗവ്യാപനം വര്‍ധിക്കുന്നു. തടവുകാരുടെ ഇടയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഇന്ന് 63 തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 163 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 63 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജയിലിലെ ആകെ രോഗികളുടെ എണ്ണം 164 ആയി. ജയിലിലെ എല്ലാവര്‍ക്കും പരിശോധന നടത്തും.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 101 തടവുകാര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ഇനിയും 850 ലധികം തടവുകാര്‍ക്ക് പരിശോധന നടത്താനുണ്ട്.കൂടാതെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ്ജയിലില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പരിശോധന നടത്തും.

അതിനിടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുകയാണ്. മലപ്പുറം എസ്പിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ പാലക്കാട് എസ്പി, കാസര്‍കോട് എസ്പിയും നിരീക്ഷണത്തിലാണ്. സംസ്ഥാന പോലീസ് മേധാവിയും നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കയാണ്.

Exit mobile version