സന്നിധാനത്തെയും നിലയ്ക്കലിലെയും ഒരുക്കങ്ങളില്‍ തൃപ്തി; നിരീക്ഷണ സമിതി

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനാണ് ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചത്

പത്തനംതിട്ട: സന്നിധാനത്തും നിലയ്ക്കലിലും ഒരുക്കിയ സൗകര്യങ്ങളില്‍ ത്യപ്തിയുണ്ടെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി. അതോടൊപ്പം പമ്പയില്‍ അധികമായി കക്കൂസ് സ്ഥാപിക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു.

കൂടാതെ ഒരുക്കങ്ങളില്‍ തീര്‍ത്ഥാടകരും തൃപ്തരാണെന്ന് സമിതി വ്യക്തമാക്കി. അതോടൊപ്പം ദേവസ്വം ബോര്‍ഡിനെ പിന്തുണച്ചു. അതേസമയം ഇവിടെ നിലനില്‍ക്കുന്ന പോലീസ് നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് സമിതി പ്രതികരിച്ചില്ല.

തീര്‍ത്ഥാടനകാലത്ത് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനാണ് ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചത്.

Exit mobile version