‘പ്രൈവറ്റ് ജെറ്റുകളെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് ആകര്‍ഷിക്കുക ലക്ഷ്യം, കണ്ണൂരില്‍ നിന്ന് വിമാനം വിളിച്ച് ഖത്തറിലേക്ക് പറക്കാന്‍ ഒരുങ്ങി വ്യവസായി’; ചെലവ് ലക്ഷങ്ങള്‍

കണ്ണൂര്‍: പ്രൈവറ്റ് ജെറ്റുകളെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യം വച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പ്രൈവറ്റ് വിമാനത്തില്‍ വ്യവസായി ഭാര്യയോടൊപ്പം ഖത്തറിലേക്ക് പോകുന്നു. പ്രമുഖ വ്യവസായിയായ ഡോ. എംപി ഹസന്‍ കുഞ്ഞിയാണ് ഭാര്യ സുഹറാബിക്കൊപ്പം കണ്ണൂരില്‍ നിന്ന് പറക്കുന്നത്.

ഈ മാസം 14ന് 11.30നാണ് ഹസന്‍ കുഞ്ഞി യാത്ര തിരിക്കുക. ജെറ്റ് ക്രാഫ്റ്റിന്റെ 12 സീറ്റുള്ള വിമാനമാണ് ഹസന്‍ കുഞ്ഞിക്കായി വിളിച്ചിരിക്കുന്നത്.ഇതിന് ചെലവ് വരുന്നത് 40 ലക്ഷത്തോളമാണെന്നാണ് വിവരം. കൊവിഡ് ലോക്ക് ഡൗണ്‍ ആയതിനാലാണ് അദ്ദേഹത്തിന് ഖത്തറിന് യാത്ര തിരിക്കാന്‍ സാധിക്കാഞ്ഞത്. പ്രൈവറ്റ് ജെറ്റുകളെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് ആകര്‍ഷിക്കാനാണ് ഈ യാത്രയെന്ന് ഹസന്‍ കുഞ്ഞി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം.

ഇത്തരത്തില്‍ കണ്ണൂരില്‍ നിന്ന് യാത്ര ചെയ്യുന്ന ആദ്യയാളും കൂടിയാണ് അദ്ദേഹം.കണ്ണൂര്‍ താണ സ്വദേശിയാണ് ഹസന്‍ കുഞ്ഞി. വിദേശത്തും കേരളത്തിലുമായി നിരവധി സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. മെഡ്‌ടെക് കോര്‍പറേഷന്‍, ഫ്രൈറ്റെക്‌സ് ലോജിസ്റ്റിക്‌സ്, പ്ലാനറ്റ് ഫാഷന്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള എച്ച് കെ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപേഴ്‌സ്, ഹാമില്‍ട്ടന്‍ ഇന്റര്‍നാഷണല്‍, പവര്‍മാന്‍ ഇന്റര്‍നാഷണല്‍, ഹോളിപോപ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ചെയര്‍മാനുമാണ്. കൊച്ചിന്‍ മെഡിക്കല്‍ സിറ്റിയുടെ എംഡി, അസറ്റ് ഹോംസ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.

Exit mobile version