പോലീസ് നിര്‍ദേശം ലംഘിച്ച് യാത്ര; രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എന്‍ഡിആര്‍എഫ് സംഘം കോട്ടയത്ത് വെള്ളക്കെട്ടില്‍ കുടുങ്ങി

കോട്ടയം: പോലീസ് നിര്‍ദേശം ലംഘിച്ച് പോയ എന്‍ഡിആര്‍എഫ് സംഘം വെള്ളത്തില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സംഘമാണ് വെള്ളത്തില്‍ കുടുങ്ങിയത്. ജീപ്പ് വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ജീപ്പ് വെള്ളത്തില്‍ മുങ്ങിയതോടെ സംഘം വെള്ളത്തിലിറങ്ങി നടന്നുകയറുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ കാണാതായ അങ്കമാലി സ്വദേശി ജസ്റ്റിനെ കാണാതായ പ്രദേശത്ത് നിന്ന് തന്നെയാണ് എന്‍ഡിആര്‍എഫ് സംഘവും കുടുങ്ങിയത്. പോലീസും സമീപ വാസികളും ആ വഴി വരരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംഘം വെള്ളത്തിലൂടെ വരികയായിരുന്നുവെന്നാണ് വിവരം.

മറുകരയിലെത്തിയ സംഘം തിരിച്ച് ഇതേ പ്രദേശത്തേക്ക് തിരിച്ച് വരുമ്പോഴാണ് സഞ്ചരിച്ച വാഹനം വെള്ളത്തില്‍ മുങ്ങിയത്. നാട്ടുകാരും സംഘാംഗങ്ങളും ചേര്‍ന്നാണ് വാഹനം കരയ്ക്ക് കയറ്റിയത്. കോട്ടയം ജില്ലയില്‍ കഴിഞ്ഞ ദിവസം ദിവസം മുതല്‍ വെള്ളം കയറുന്നുണ്ട്. നഗര പ്രദേശങ്ങളില്‍ പലയിടങ്ങളിലും വെള്ളം കയറുകയാണ്. വെള്ളം കയറിയ ഇടങ്ങളില്‍ പലയിടത്തും ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്.

Exit mobile version