മടിച്ച് മാറി നിന്ന് ജീവനക്കാര്‍; പിപിഇ കിറ്റണിഞ്ഞ് കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിച്ച് ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍, അഭിനന്ദിച്ച് ജനം

തിരുവനന്തപുരം: കൊവിഡ് ഭീതിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ നഗരസഭാ ജീവനക്കാര്‍ മടിച്ച് മാറി നിന്നപ്പോള്‍ സധൈര്യം മുന്‍പോട്ടെത്തി ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍. പിപിഇ കിറ്റ് ധരിച്ച് മൃതദേഹം സംസ്‌കരിക്കാന്‍ എത്തുകയായിരുന്നു ചെയര്‍മാന്‍. തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മരിച്ച ജൂഡിയുടെ മൃതദേഹമാണ് ആരും തയാറാകാതിരുന്നപ്പോഴാണ് നഗരസഭാ ചെയര്‍മാന്‍ രംഗത്തെത്തിയത്.

സ്ഥലമില്ലാത്തതിനാലാണ് അഞ്ചുതെങ്ങില്‍ മരിച്ച ജൂഡിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ആറ്റിങ്ങല്‍ നഗരസഭാ ശ്മശാനത്തിലെത്തിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും എതിര്‍പ്പുമായി നാട്ടുകാരെത്തുകയായിരുന്നു. കാരണം, ജനവാസ മേഖലയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിലാണ് ജനങ്ങള്‍ക്ക് ഭീതിയുണ്ടായത്.

പോലീസും ആരോഗ്യപ്രവര്‍ത്തകരുമെത്തി ഏറെനേരത്തെ ചര്‍ച്ചക്കൊടുവില്‍ അനുനയിപ്പിച്ച് ഇനി കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഇങ്ങോട്ടു കൊണ്ടു വരില്ലെന്ന ഉറപ്പില്‍ സംസ്‌കാരത്തിന് സമ്മതിക്കുകയായിരുന്നു. ഇതിനിടയിലാണ് ഭീതിയില്‍ ജീവനക്കാരും രംഗത്തെത്തിയത്. ഒടുവില്‍ പിപിഇ കിറ്റണിഞ്ഞ് നേതൃത്വം നല്‍കി നഗരസഭാ ചെയര്‍മാന്‍ എം പ്രദീപ് രംഗത്തെത്തിയത്. ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറിയ രണ്ട് ജീവനക്കാരെയും പിരിച്ചുവിട്ടതായി നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.

Exit mobile version