മതവികാരം വ്രണപ്പെടുത്തിയ കേസ്: ജയിലില്‍ തന്നെ തുടരും, രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നിഷേധിച്ചു, ഹര്‍ജി കോടതി തള്ളി

രഹ്നയെ ജയിലില്‍ 2 മണിക്കൂര്‍ ചോദ്യം ചെയ്യാനാണു പോലീസിനെ അനുവദിച്ചത്.

പത്തനംതിട്ട: സമൂഹമാധ്യമത്തിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ 3 ദിവസത്തേക്കു കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു പോലീസ്‌ സമര്‍പ്പിച്ച അപേക്ഷയും കോടതി നേരത്തെ തള്ളിയിരുന്നു.

രഹ്നയെ ജയിലില്‍ 2 മണിക്കൂര്‍ ചോദ്യം ചെയ്യാനാണു പോലീസിനെ അനുവദിച്ചത്. ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനാണു പരാതി നല്‍കിയത്. പത്തനംതിട്ട പോലീസ്‌ കൊച്ചിയിലെ ഓഫിസിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡിലാണ്. ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്നയെ അറസ്റ്റിനു പിന്നാലെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടര്‍ന്നു ശബരിമല ദര്‍ശനത്തിനെത്തി രഹ്ന വിവാദത്തിലായിരുന്നു.

Exit mobile version