കടുത്ത ന്യുമോണിയ; കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ചു

Covid updates | Bignewslive

കൊച്ചി: കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ചു. ചേര്‍ത്തല തൃച്ചാറ്റുകുളം സ്വദേശി വാഴത്തറ വീട്ടില്‍ പുരുഷോത്തമനാണ് (84) മരണപ്പെട്ടത്. കടുത്ത ന്യുമോണിയ ബാധിതനായിരുന്ന പുരുഷോത്തമനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്.

പ്രോട്ടോക്കോളനുസരിച്ച് മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിന് സ്രവം ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരിക്കുകയാണ്. ഫലത്തിനായി കാത്തിരിക്കുകയാണ്. കടുത്ത ന്യുമോണിയ ബാധിതനായതിനു പുറമെ, വൃക്കകളും തകരാറിലായതോടെ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു.

Exit mobile version