കണ്ണൂരിന്റെ സ്‌നേഹം ഈ മഹാമാരിക്കാലത്തും കേരളമറിഞ്ഞു; ജില്ല മാത്രം നല്‍കിയ സംഭാവനയെ കുറിച്ച് എഎ റഹിം, കുറിപ്പ്

കൊച്ചി: കണ്ണൂരിന്റെ സ്‌നേഹം ഈ മഹാമാരിക്കാലത്തും കേരളം അറിഞ്ഞുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ആക്രി പെറുക്കിയും കൃഷി ചെയ്തും ഡിവൈഎഫ്‌ഐ ‘ റീ സൈക്കിള്‍ കേരള’ യിലേക്ക് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സമാഹരിച്ചത് 1,65,64,557 രൂപയാണ്. ഈ സാഹചര്യത്തിലാണ് ജില്ലയെ കുറിച്ച് റഹിമിന്റെ കുറിപ്പ്.

വീരകഥകളും വിപ്ലവഗാഥകളും സിരകളില്‍ അഗ്‌നി പടര്‍ത്തിയ മണ്ണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ ബോംബെ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട സൈനിക പോയിന്റ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് സാക്ഷ്യം വഹിച്ച പിണറായിയിലെ പാറപ്രം ഉള്‍പ്പെടുന്ന മണ്ണ്. സാമ്രാജ്യത്ത ജന്മിത്ത വിരുദ്ധ പോരാട്ടങ്ങളുടെ വിളനിലമാണ് കണ്ണൂര്‍. കരിവെള്ളൂര്‍, കാവുമ്പായി, തില്ലങ്കേരി, മുനയന്‍കുന്ന്, പാടിക്കുന്ന്, കോറോം, മോറാഴ സമരങ്ങള്‍ ചരിത്രത്തിന്റെ ഏട്.

ആധുനിക കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവ് എ കെ ജി യുടെ നാട്. വിദ്യാഭ്യാസ കച്ചവടത്തിനെതിരായി അഞ്ച് ചെറുപ്പക്കാര്‍ രക്തസാക്ഷിത്ത്വം വരിച്ച കൂത്തുപറമ്പ് ഉള്‍പ്പെടുന്ന ജില്ല. കണ്ണൂര്‍. കണ്ണൂരിന്റെ സ്‌നേഹം ഈ മഹാമാരിക്കാലത്തും കേരളമറിഞ്ഞുവെന്ന് റഹിം കുറിക്കുന്നു.

അക്വേറിയം സെറ്റ് ചെയ്ത് കൊടുത്തും മരം മുറിച്ചും വാട്ടര്‍ ടാങ്ക് വൃത്തിയാക്കിയും ബൈക്ക് കഴുകി നല്‍കിയും പെന്‍സില്‍ ഡ്രോവിങ് നഗത്തിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്തി. കാന്‍സര്‍ രോഗിയായ എഴുത്തുകാരന്‍ ഗോപിയുടെ പുസ്തകങ്ങള്‍ വിറ്റ വകയില്‍ കിട്ടിയ ഒരു ലക്ഷം രൂപയും സമാഹരിച്ചു. ഫുട്‌ബോള്‍ താരങ്ങളായ സഹല്‍, മുഹമ്മദ് റാഫി എന്നിവരുടെ ജേഴ്‌സി ലേലത്തില്‍ വച്ച് യഥാക്രമം 2 ലക്ഷം രൂപയും, 2,44,500 രൂപം കണ്ടെത്തി.

9 ബ്ലോക്കു കമ്മിറ്റികള്‍ ജില്ലയില്‍ 10 ലക്ഷത്തിന് മുകളില്‍ തുക സമാഹരിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ച്ചവച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. തലശ്ശേരി – 18,00,577 രൂപ, പയ്യന്നൂര്‍ – 13,51,000 രൂപ, ഇരിട്ടി – 13,46,905 രൂപ, കൂത്തുപറമ്പ് – 12,88,688 രൂപ, പിണറായി – 11,91,001 രൂപ, തളിപ്പറമ്പ് – 11,44,225 രൂപ, പാനൂര്‍ – 11,08,270 രൂപ, മാടായി – 10,07,811 രൂപ, മട്ടന്നൂര്‍ – 10,00,000 രൂപ,

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കണ്ണൂര്‍

വീരകഥകളും വിപ്ലവഗാഥകളും സിരകളില്‍ അഗ്‌നി പടര്‍ത്തിയ മണ്ണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ ബോംബെ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട സൈനിക പോയിന്റ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് സാക്ഷ്യം വഹിച്ച പിണറായിയിലെ പാറപ്രം ഉള്‍പ്പെടുന്ന മണ്ണ്.
സാമ്രാജ്യത്ത ജന്മിത്ത വിരുദ്ധ പോരാട്ടങ്ങളുടെ വിളനിലമാണ് കണ്ണൂര്‍. കരിവെള്ളൂര്‍, കാവുമ്പായി, തില്ലങ്കേരി, മുനയന്‍കുന്ന്, പാടിക്കുന്ന്, കോറോം, മോറാഴ സമരങ്ങള്‍ ചരിത്രത്തിന്റെ ഏട്. ആധുനിക കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവ് എ കെ ജി യുടെ നാട്. വിദ്യാഭ്യാസ കച്ചവടത്തിനെതിരായി അഞ്ച് ചെറുപ്പക്കാര്‍ രക്തസാക്ഷിത്ത്വം വരിച്ച കൂത്തുപറമ്പ് ഉള്‍പ്പെടുന്ന ജില്ല. കണ്ണൂര്‍. കണ്ണൂരിന്റെ സ്‌നേഹം ഈ മഹാമാരിക്കാലത്തും കേരളമറിഞ്ഞു. ആക്രി പെറുക്കിയും കൃഷി ചെയ്തും ഡി.വൈ.എഫ്.ഐ ‘ റീ സൈക്കിള്‍ കേരള’ യിലേക്ക് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സമാഹരിച്ചത്. 1,65,64,557 രൂപ.

അക്വേറിയം സെറ്റ് ചെയ്ത് കൊടുത്തും മരം മുറിച്ചും വാട്ടര്‍ ടാങ്ക് വൃത്തിയാക്കിയും ബൈക്ക് കഴുകി നല്‍കിയും പെന്‍സില്‍ ഡ്രോവിങ് നഗത്തിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്തി. കാന്‍സര്‍ രോഗിയായ എഴുത്തുകാരന്‍ ഗോപിയുടെ പുസ്തകങ്ങള്‍ വിറ്റ വകയില്‍ കിട്ടിയ ഒരു ലക്ഷം രൂപയും സമാഹരിച്ചു. ഫുട്‌ബോള്‍ താരങ്ങളായ സഹല്‍, മുഹമ്മദ് റാഫി എന്നിവരുടെ ജേഴ്‌സി ലേലത്തില്‍ വച്ച് യഥാക്രമം 2 ലക്ഷം രൂപയും, 2,44,500 രൂപം കണ്ടെത്തി.

9 ബ്ലോക്കു കമ്മിറ്റികള്‍ ജില്ലയില്‍ 10 ലക്ഷത്തിന് മുകളില്‍ തുക സമാഹരിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ച്ചവച്ചത്. തലശ്ശേരി – 18,00,577 രൂപ, പയ്യന്നൂര്‍ – 13,51,000 രൂപ, ഇരിട്ടി – 13,46,905 രൂപ, കൂത്തുപറമ്പ് – 12,88,688 രൂപ, പിണറായി – 11,91,001 രൂപ, തളിപ്പറമ്പ് – 11,44,225 രൂപ, പാനൂര്‍ – 11,08,270 രൂപ, മാടായി – 10,07,811 രൂപ, മട്ടന്നൂര്‍ – 10,00,000 രൂപ,

Exit mobile version