‘ആ 130 കോടിയില്‍ ഞാനില്ല’; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി പ്രചരണം

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയി ‘ആ 130 കോടിയില്‍ ഞാനില്ല’ എന്ന പ്രചരണം. ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതില്‍ അഭിമാനം കൊള്ളുന്നവരെന്ന് നരേന്ദ്രമോഡി പറഞ്ഞ ആ 130 കോടി ജനങ്ങളില്‍ ഞാനില്ല എന്നാണ് പോസ്റ്ററില്‍ പറയുന്നത്.

സിനിമ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് ‘ആ 130 കോടിയില്‍ ഞാനില്ല’ എന്ന പ്രചരണം ഏറ്റെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ആ 130 കോടിയില്‍ ഞാനില്ല’ എന്ന പ്രചരണം.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ചടങ്ങുകള്‍ നടക്കുന്നതിനിടെ ബാബരി സിന്ദാ ഹേ ഹാഷ് ടാഗ് ക്യാംപെയ്ന്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു. സുപ്രീം കോടതി വിധി ഏകപക്ഷീയമാണെന്നും രാഷ്ട്രത്തിന്റെ മതനിരപേക്ഷതക്ക് മേല്‍പതിച്ച പ്രഹരമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് ട്വിറ്റര്‍ ക്യാംപെയിനില്‍ അണിചേര്‍ന്നത്. കര്‍സേവകര്‍ ബാബരി പള്ളി തകര്‍ത്ത 1992 ഡിസംബര്‍ ആറിലെ ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു പത്രങ്ങള്‍ പങ്കുവെച്ചാണ് നിരവധി പേര് ട്വീറ്റ് ചെയ്തത്.

അതേസമയം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകള്‍ക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിലാസ്ഥാപന കര്‍മം നടത്തിയത്. ന്യൂഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അയോധ്യയിലെത്തിയത്.

Exit mobile version