സിവില്‍ സര്‍വീസ് പരീക്ഷാ ഫലം; ഓള്‍ ഇന്ത്യ ലെവലില്‍ 45-ാം റാങ്ക്, കേരളത്തില്‍ 3-ാം റാങ്കും; മലയാള മണ്ണിന് അഭിമാനമേകി 22കാരി സഫ്‌ന, ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസുകാരി

തിരുവനന്തപുരം: മലയാള മണ്ണിന് അഭിമാനമേകി തിളങ്ങി നില്‍ക്കുകയാണ് 22കാരിയായ സഫ്‌ന നസറുദ്ദീന്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓള്‍ ഇന്ത്യ ലെവലില്‍ 45-ാം റാങ്ക് നേടിയ സഫ്‌ന കേരളത്തിന് സമ്മാനിച്ചത് മൂന്നാം റാങ്ക് ആണ്. ഇതിനു പുറമെ, ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസുകാരി എന്ന സവിശേഷതയും സഫ്‌നയ്ക്ക് ഉണ്ട്. പേയാട് സ്വദേശിനിയാണ് സഫ്‌ന.

മാര്‍ ഈവാനിയോസ് കോളേജില്‍ നിന്നും എക്കണോമിക്‌സില്‍ ബിരുദം നേടിയ സഫ്‌നയ്ക്ക് യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം റാങ്കും പ്ലസ്ടുവിനു സിബിഎസ്ഇ ആള്‍ ഇന്ത്യ ലെവലില്‍ ഒന്നും റാങ്കും നേടിയിരുന്നു. ഇപ്പോള്‍ സിവില്‍ സര്‍വീസ് തിളക്കത്തിലാണ് സഫ്‌ന.

യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷാഫലത്തില്‍ പ്രദീപ് സിങാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. . രണ്ടാം റാങ്ക് ജതിന്‍ കിഷോറിനും മൂന്നാം റാങ്ക് പ്രതിഭ വര്‍മയ്ക്കുമാണ് ലഭ്യമായത്. രാജ്യത്തെ ഉന്നതമായ നേട്ടം സ്വന്തമാക്കിയത് 829 പേരാണ്. ആദ്യ നൂറില്‍ 10 മലയാളികളാണ് ഇടം നേടിയത്. സിഎസ് ജയദേവ് അഞ്ചാം റാങ്ക് കരസ്ഥമാക്കി. ആര്‍ ശരണ്യ 36ാം റാങ്ക്, സഫ്ന നസ്റുദ്ദീന്‍ 45ാം റാങ്ക്, ആര്‍ ഐശ്വര്യ 47ാം റാങ്ക്, അരുണ്‍ എസ് നായര്‍ 55ാം റാങ്ക്, എസ് പ്രിയങ്ക 68ാം റാങ്ക്, ബി യശസ്വിനി 71ാം റാങ്ക്, നിഥിന്‍ കെ ബിജു 89ാം റാങ്ക്, എവി ദേവനന്ദന 92ാം റാങ്ക്, പിപി അര്‍ച്ചന 99ാം റാങ്ക് എന്നിവയും സ്വന്തമാക്കി.

ജനറല്‍ വിഭാഗത്തില്‍നിന്ന് 304 പേരും ഇഡബ്ല്യൂഎസ് വിഭാഗത്തില്‍ 78 പേരും ഒബിസി വിഭാഗത്തില്‍ 251 പേരും എസ്സി വിഭാഗത്തില്‍ 129 പേരും എസ്ടി വിഭാഗത്തില്‍ 67പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Exit mobile version