ശബരിമലയിലെ നിരോധനാജ്ഞ നീട്ടാന്‍ സാധ്യത; എസ്പിയും എഡിഎമ്മും റിപ്പോര്‍ട്ട് നല്‍കി

ശബരിമല: യുവതി പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീട്ടാന്‍ സാധ്യത. നിരോധനാജ്ഞ നീട്ടണമെന്ന് എസ്പിയും എഡിഎമ്മും റിപ്പോര്‍ട്ട് നല്‍കി. നിരോധനാഝജ്ഞയുടെ കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.

റിപ്പോര്‍ട്ടില്‍ മേല്‍ ജില്ലാകലക്ടറുടെ തീരുമാനം വൈകിട്ട് അറിയും. ഡിസംബര്‍ ആറുവരെ നീട്ടണമെന്ന നിലപാടിലാണ് പോലീസിന് ഉള്ളത്. അതെസമയം നിരോധനാജ്ഞ സന്നിധാനത്തെ തിരക്കുകളെ ബാധിച്ചിട്ടില്ല.

ഇത്തവണ മണ്ഡലകാല തീര്‍ഥാടനം തുടങ്ങിയ ശേഷം സന്നിധാനത്ത് ഏറ്റവും കൂടുതല്‍ സ്വാമിമാരെത്തിയത് ഇന്നലെയാണ്. രാത്രി പന്ത്രണ്ടുവരെ 79,098 പേരാണ് പമ്പ വഴി മല ചവിട്ടിയത്. അതെസമയം ഇന്ന് തിരക്കില്‍ അല്‍പം കുറവുണ്ടായി. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വാമിമാരുടെ ഒഴുക്ക് തുടരുകയാണ്. പ്രതിഷേധങ്ങള്‍ക്കും പോലീസ് നിയന്ത്രണങ്ങള്‍ക്കും അയവു വന്നതോടെ മലയാളി തീര്‍ത്ഥാടകരും കൂടുതലായി എത്തിത്തുടങ്ങി. തീര്‍ത്ഥാടകരുടെ തിരക്ക് കൂടുന്ന സാഹചര്യത്തില്‍ സുഗമമായ തീര്‍ത്ഥാടനം സാധ്യമാക്കുന്നതിന് വേണ്ടിയാണ് നിരോധനാജ്ഞ നീട്ടാന്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Exit mobile version