മാനന്തവാടി: കൊവിഡ് വ്യാപനം രൂക്ഷമായ മാനന്തവാടി താലൂക്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് (03.08.20) രാത്രി 9 മണി മുതല്‍ ആഗസ്റ്റ് 10 വരെ സി.ആര്‍.പി.സി സെക്ഷന്‍ 144 (1), (2), (3) പ്രകാരം ജില്ല കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാടി നഗരസഭയും ആറ് ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന മാനന്തവാടി താലൂക്ക് പരിധിയില്‍ പൊതുസ്ഥലത്ത് ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടല്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ പറഞ്ഞു.
എല്ലാ സാംസ്‌കാരിക, മത ചടങ്ങുകളും ആഘോഷ പരിപാടികളും നിരോധിച്ചു. എല്ലാ ആരാധനാ കേന്ദ്രങ്ങളിലെയും ഒരുമിച്ച്ചേരലും ഗ്രൂപ്പ് മത്സരങ്ങളും ടൂര്‍ണമെന്റുകളും ഗ്രൗണ്ടിലെ കളികളും അനുവദിക്കില്ല, ഒരുവിധത്തിലുള്ള പ്രകടനങ്ങളും അനുവദിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.
ആദിവാസി കോളനികളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. വിവാഹം, ഗൃഹപ്രവേശം മുതലായ ചടങ്ങുകള്‍ (ശവ സംസ്‌കാര ചടങ്ങുകള്‍ ഒഴികെ- പരമാവധി അഞ്ചു പേര്‍ക്ക് പങ്കെടുക്കാം).ഇതു കൂടാതെ കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ട മറ്റ് നിയന്ത്രണങ്ങളെല്ലാം ഇവിടെ ബാധകമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
