കോഴിക്കോട് പുതിയ കണ്ടയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു; ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാമനാട്ടുകര നളന്ദ ആശുപത്രി അടച്ചു

കോഴിക്കോട് പുതിയ കണ്ടയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പറേഷന്‍- (വാര്‍ഡ് 22- കോവൂര്‍, വാര്‍ഡ് 72 – വെസ്റ്റ് ഹില്‍, വാര്‍ഡ് 15 – വെള്ളിമാടുകുന്ന്), മാവൂര്‍ ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 15 – കല്‍പ്പള്ളി, വാര്‍ഡ് 5 – തെങ്ങിലക്കടവ്,വാര്‍ഡ് 7 – കണ്ണിപറമ്പ്) കാക്കൂര്‍ ഗ്രാമപഞ്ചായത്ത്(വാര്‍ഡ് 6 – കുട്ടമ്പൂര്‍) രാമനാട്ടുകര മുന്‍സിപ്പാലിറ്റി(മുഴുവന്‍ വാര്‍ഡുകളും), കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത്(വാര്‍ഡ് 11 – കക്കട്ടില്‍ നോര്‍ത്ത്), മടവൂര്‍ ഗ്രാമപഞ്ചായത്ത്(വാര്‍ഡ് 8 – മടവൂര്‍) എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

ഇവിടങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. രാമനാട്ടുകര നളന്ദ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രി അടച്ചു. ഇനിയൊരും അറിയിപ്പ് ഉണ്ടാകുന്നത് വരെ അടഞ്ഞ് കിടക്കും. കഴിഞ്ഞമാസം 24 മുതല്‍ ഈമാസം ഒന്നുവരെ ഈ ആശുപത്രിയില്‍ പോയിട്ടിള്ളുവര്‍ ക്വാറന്റൈനില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

കോഴിക്കേട് ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കം വഴി 29 പേര്‍ക്ക് രോഗം ബാധിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version