സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് മാത്രം മരിച്ചത് 10 പേര്‍

കോട്ടയം: സംസ്ഥാനത്ത് ഒരള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയത്ത് ഇന്നലെ മരിച്ച കാണക്കാരി തെക്കേപറമ്പില് റോസമ്മ പൈലിക്കാണ് (94) കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്ന ഇവരുടെ രണ്ട് മക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം പത്തായി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 688 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് കൊവിഡ് മരണം 82 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,777 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 497 ആയി.

Exit mobile version