നാളെ മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല; തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം: നാളെ മുതല്‍ ദീര്‍ഘ ദൂര ബസ് സര്‍വീസ് നടത്താമെന്ന തീരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി. ആരോഗ്യ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്മാറ്റം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചരത്തിലാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസ്സുകള്‍ പഴയ ടിക്കറ്റ് നിരക്ക് ഈടാക്കി കൊണ്ട് സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. 206 ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. ഈ
തീരുമാനമാണ് മാറ്റിയത്.

യാത്രക്കാര്‍ ബസുകളെ ആശ്രയിക്കുക എന്ന രീതി കൊവിഡ് കാലത്ത് കുറഞ്ഞു. കൂടുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കില്‍ കൂടിയും കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്നുമാണ് മന്ത്രി നേരത്തെ പറഞ്ഞത്.

Exit mobile version