ആലുവയില്‍ അപകടത്തില്‍ മരിച്ച ഡ്രൈവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ആലുവ: ആലുവയില്‍ വാഹനാപകടത്തില്‍ മരിച്ച ഡ്രൈവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പെരുമ്പാവൂര്‍ സ്വദേശി ജവഹറിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 60 വയസായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ആലുവ പോഞ്ഞാശ്ശേരിയില്‍ വെച്ചുണ്ടായ അപകടത്തിലാണ് ഇയാള്‍ മരിച്ചത്. സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രോട്ടോകോള്‍ പ്രകാരമാണ് അപകടമരണമായിട്ടും ജവഹറിന്റെ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ശേഷം കൊവിഡ് സ്ഥിരീകരിച്ച് പരിശോധനാ ഫലം എത്തിയത്.

പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് മൃതദേഹം സംസ്‌കരിക്കും.

Exit mobile version