കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ബഹ്‌റൈനില്‍ മരിച്ചു

മനാമ: കൊവിഡ് 19 ബാധിച്ച് ബഹ്‌റൈനില്‍ ഒരു മലയാളി കൂടി മരിച്ചു. ചികിത്സയിലിരിക്കെയാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശി ജമാല്‍ പരക്കുതാഴെ (55) മരിച്ചത്. തിങ്കളാഴ്ച രാവിലെ സല്‍മാനിയ ആശുപത്രിയില്‍ വെച്ചാണ് വൈറസ് ബാധയെ തുടര്‍ന്ന് ജമാല്‍ മരണമടഞ്ഞത്.

ജമാല്‍ കഴിഞ്ഞ 37 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്ത് വരികയായിരുന്നു ജമാല്‍. ഭാര്യ സറീന, മക്കള്‍: തന്‍വീര്‍, തന്‍സീര്‍. ഇതോടെ കൊവിഡ് മൂലം രാജ്യത്തു മരണമടഞ്ഞവരുടെ എണ്ണം 141 ആയി ഉയര്‍ന്നു.

Exit mobile version