ബിഗ് സല്യൂട്ട് അക്കാഫ്; ദുബായിയില്‍ നിന്നും സൗജന്യമായി 190 പേരെ ശനിയാഴ്ച അക്കാഫ് നാട്ടിലെത്തിക്കും; വിമാന സര്‍വീസ് ആരംഭിച്ചതിനു പിന്നാലെ ഇതുവരെ അക്കാഫ് സൗജന്യമായി നാട്ടിലെത്തിച്ചത് 2000ത്തിലധികം ആളുകളെ

അബുദാബി: നാട്ടിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവരെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ അക്കാഫ്. ശനിയാഴ്ച 190 പേരെ സൗജന്യമായി നാട്ടിലെത്തിക്കും. വിമാന സര്‍വീസ് ആരംഭിച്ചതു മുതല്‍ ഇതുവരെ അക്കാഫ് 2000ത്തിലധികം ആളുകളെയാണ് നാട്ടിലേയ്ക്ക് എത്തിച്ചത്. കഴിഞ്ഞ അഞ്ചു മാസത്തോളം നീണ്ടു നിന്ന കൊവിഡ് 19 ഇന്റെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അക്കാഫ് വോളന്റീയര്‍ ഗ്രൂപ്പ് നിരവധി പേര്‍ക്കാണ് കൈത്താങ്ങായത്.

കൊവിഡ് എന്ന മഹാമാരി കാരണം ദുരിതം അനുഭവിച്ച ജോലി നഷ്ടപ്പെട്ടവര്‍ക്കും ഭക്ഷണത്തിനു വകയില്ലാതെ കഷ്ടപെട്ടവര്‍ക്കും കൊവിഡ് രോഗികള്‍ക്കും എല്ലാം അക്കാഫ് വോളന്റീയര്‍ ഗ്രൂപ്പ് ആശ്വാസമായി നിലനിന്നിരുന്നു. സൗജന്യ കോവിഡ് ടെസ്റ്റിംഗ്, പോസിറ്റീവ് രോഗികള്‍ക്കുള്ള പിക്കപ്പ് സൗകര്യം, ഏകദേശം 5000 ആളുകള്‍ക്ക് ഭക്ഷണ കിറ്റ് വിതരണം, ഡോക്ടര്‍ ആന്‍ഡ് മെഡിസിന്‍ സപ്പോര്‍ട്ട്, ഇത്തരത്തില്‍ നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് അക്കാഫ് വോളന്റീയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്നത്.

നാട്ടിലേക്കുള്ള ഫ്‌ളൈറ്റുകള്‍ ആരംഭിച്ചപ്പോള്‍ അതിലും ആളുകളെ സഹായിക്കാന്‍ അക്കാഫ് വോളന്റീയര്‍സ് ഉണ്ടായിരുന്നു. ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെയും, സീനിയര്‍ സിറ്റിസെന്‍സിനെയും, ഗര്‍ഭിണികളെയും, കുട്ടികളെയും ഒക്കെ സഹായിക്കാന്‍ അക്കാഫ് വോളന്റീയര്‍ ഗ്രൂപ്പ് മുന്നോട്ടു വന്നു. ഏകദേശം 2000 പേരെ ഫ്‌ലൈറ്റ് ചാര്‍ട്ടര്‍ ചെയ്തു നാട്ടിലെത്തിക്കാനും ഇതുവരെ സാധിച്ചു. ആദ്യമായി ഒരു എമിറേറ്റ്‌സ് ഫ്‌ലൈറ്റ് ചാര്‍ട്ടര്‍ ചെയ്യുന്നതും ഏറ്റവും കുറഞ്ഞ നിരക്കില്‍ ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്യുന്നതും അക്കാഫ് വോളന്റീയര്‍ ഗ്രൂപ്പായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഈ വരുന്ന 25-ാം തീയതി ദുബായിയില്‍ നിന്നും കൊച്ചിയിലേക്കുള്ള ചാര്‍ട്ടര്‍ വിമാനത്തില്‍ ഏകദേശം 190 ആളുകളെ തികച്ചും സൗജന്യമായി അക്കാഫ് വോളന്റീയര്‍ ഗ്രൂപ്പ് നാട്ടിലെത്തിക്കുകയാണ്. ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ജനറല്‍ കണ്‍വീനര്‍ ശ്രീ സാനു മാത്യു (തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് അലൂമിനി) ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ശ്രീ ഷുജാ സോമന്‍ (എസ് എന്‍ കോളേജ് വര്‍ക്കല അലൂമിനി) എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് പേര്‍ വീതം അടങ്ങുന്ന 25ഓളം ടീമുകള്‍ ചേര്‍ന്നാണ് ചെയുന്നത്.

ഓണ്‍ലൈന്‍ വരുന്ന ഓരോ രജിസ്‌ട്രേഷനും സ്വയം നേരിട്ട് ചെന്ന് കണ്ടറിഞ്ഞു തികച്ചും അര്‍ഹരായവര്‍ക്കാണ് ഈ യാത്ര സൗകര്യം ഒരുക്കുന്നത്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് അലൂമിനിയുടെ ഭാഗമായ ടിഎന്‍ കൃഷ്ണകുമാര്‍ 55ഓളം പേര്‍ക്കുള്ള ടിക്കറ്റ്‌റുകള്‍ സ്‌പോണ്‍സര്‍ ചെയ്തു സഹായ ഹസ്തം നല്‍കുകയാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.

അക്കാഫ് വോളന്റീയര്‍ ഗ്രൂപ്പിലെ നേതാക്കളായ ഡോ. ജെറോ, ഷാജി എആര്‍, രാജേഷ് പിള്ള, ഷക്കീര്‍ ഹുസൈന്‍, അനില്‍ കുമാര്‍, ബിനില്‍ സ്‌കറിയ, മുനീര്‍ സിഎല്‍ എന്നിവരടങ്ങുന്ന ഒരു വലിയ നിര തന്നെ ഇതിനു വേണ്ടി പരിശ്രമിച്ചു. കേരളത്തിലെ നിരവധി മന്ത്രിമാര്‍ എംപിമാര്‍, എംഎല്‍എമാര്‍ ഈ സംരംഭത്തിനുള്ള സപ്പോര്‍ട്ട് പ്രഖ്യാപിക്കുകയും അവര്‍ വഴി പല ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരാലംബരായവരേയും ഈ ഫ്‌ളൈറ്റില്‍ ഉള്‍പ്പെടുത്താനും കഴിഞ്ഞു എന്നും ജനറല്‍ കണ്‍വീനര്‍ സാനു മാത്യു, സീനിയര്‍ ലീഡേഴ്സ് പോള്‍ ടി ജോസഫ്, റാഫി പട്ടേല്‍, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, വെങ്കിട് മോഹന്‍, ബുഹാരി അബ്ദുല്‍ കാദര്‍, ദീപു എഎസ്, നൗഷാദ് മുഹമ്മദ്, ശ്രീ ഷൈന്‍ ചന്ദ്രസേനന്‍ എന്നിവര്‍ അറിയിച്ചു.

Exit mobile version