മത്സ്യവില്‍പ്പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; തൃശ്ശൂരില്‍ 80 പേര്‍ നിരീക്ഷണത്തില്‍, വൈറസ് ബാധ സ്ഥിരീകരിച്ചത് പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി വില്‍പ്പന നടത്തിയ ആള്‍ക്ക്

തൃശ്ശൂര്‍: മത്സ്യവില്‍പ്പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂരില്‍ 80 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നിന്നും മത്സ്യം വാങ്ങി ചില്ലറ വില്‍പന നടത്തിയിരുന്ന കടവല്ലൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ മത്സ്യവില്‍പനക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന 30 മത്സ്യവില്‍പനക്കാരടക്കം 80 പേരെയാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നവരെയാണ് ഇപ്പോള്‍ നിരീക്ഷണത്തിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ചയാണ് മത്സ്യവില്‍പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പഞ്ചായത്തിലെ മത്സ്യമാര്‍ക്കറ്റുകളെല്ലാം അടച്ചിരിക്കുകയാണ്.

Exit mobile version