ആറ് ദിവസത്തിനിടെ 18 പേര്‍ക്ക് കൊവിഡ്, ഏഴ് പേരും ഡോക്ടര്‍മാര്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേയ്ക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്. കഴിഞ്ഞ ആറ് ദിവസത്തിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് സ്ഥിരീകരിച്ചത് 18 പേര്‍ക്കാണ്. ഇതില്‍ ഏഴും ഡോക്ടര്‍മാര്‍ കൂടിയായതോടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.

രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍പ്പെട്ട നൂറ്റമ്പതോളം ജീവനക്കാര്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കൊവിഡ് ഇതര വിഭാഗത്തില്‍ ജോലി ചെയ്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതും ആശങ്ക ഉളവാക്കുന്നതാണ്. ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ട ഏഴു ഡോക്ടര്‍മാരില്‍ രണ്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍, നാല് പിജി ഡോക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. രണ്ട് സ്റ്റാഫ് നഴ്സുമാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജനറല്‍, ശസ്ത്രക്രിയ, അസ്ഥിരോഗ വിഭാഗങ്ങളില്‍ എത്തിയ ചില രോഗികള്‍ കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇവരെ ചികിത്സിച്ചവരും സമ്പര്‍ക്കത്തിലായവരുമായ ജീവനക്കാരാണ് ഇപ്പോള്‍ രോഗികളായിരിക്കുന്നത്. ഈ ജീവനക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ നൂറ്റമ്പതോളം പേരാണ് ക്വാറന്റീനില്‍ പോയിട്ടുള്ളത്.

Exit mobile version