ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിക്ക് കൊവിഡ്; മേല്‍ശാന്തിയെ നിരീക്ഷണത്തിലാക്കി

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചേര്‍ത്തല സ്വദേശിയായ കീഴാശാന്തിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മേല്‍ശാന്തിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

വിവാഹത്തോടനുബന്ധിച്ച് കീഴ്ശാന്തി ജൂണ്‍ 15 മുതല്‍ അവധിയിലായിരുന്നു. ഇദ്ദേഹത്തിന്റെ പ്രതിശ്രുതവധു തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിയാണ്. വിവാഹത്തിനായി നാട്ടിലെത്തിയ ഈ യുവതിക്കൊപ്പം കീഴ്ശാന്തി കൊവിഡ് ടെസ്റ്റ് നടത്താനും മറ്റും ആശുപത്രിയിലേക്ക് പോയിരുന്നു.പ്രതിശ്രുത വധുവിന്റെ പരിശോധന ഫലം പോസിറ്റീവായിരുന്നു. ഇതേ തുടര്‍ന്നാണ് കീഴ്ശാന്തിയെ പരിശോധിച്ചതും കൊവിഡ് സ്ഥിരീകരിച്ചതും.

അവധിയില്‍ കഴിയുന്നതിനിടെ ജൂണ്‍ 28-ന് കീഴ്ശാന്തി മേല്‍ശാന്തിയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മേല്‍ശാന്തിയെ നിരീക്ഷണത്തിലാക്കിയത്.

Exit mobile version